A sample webpage with OpenType Unicode Malayalam Traditional
Script
Download
Traditional Malayalam Unicode Font
യൂണിക്കോഡ് ഓപ്പണ്‍റ്റൈപ്പ്
എന്നീ സാങ്കേതിക വിദ്യകളേ അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത മലയാളം പഴയലിപി
മാതൃക.
മാര്‍ത്താണ്ഡവര്മ്മ കഥാസംഗ്രഹം
AD 1758
വരെതിരുവിതാംകൂര്‍ഭരിച്ച മാര്ത്തണ്ഡവര്മ്മ രാജാവിന്‍റെ ഭരണകാലമാണു നോവലിലെ ചരിത്രകാലം,
കൃത്യമായി പറഞ്ഞാല്‍ മാര്‍ത്താണ്ഡവര്മ്മയുടെ മുന്ഗാമി രാമവവര്മ്മരാജാവിന്‍റെ അന്ത്യകാലം,
അതായത് യുവരാജാവായ മാര്‍ത്താണ്ഡവര്മ്മയിലേക്കു് അധികാരം കൈമാറുന്ന ഘട്ടമാണു് നോവലില്‍
ചിത്രീകരിക്കപ്പെടുന്നത്. മഹാരാജാവിന്‍റെ പുത്രനായ പത്മനാഭന്‍തമ്പി മക്കത്തായ വഴി
തനിക്കാണ് രാജ്യാവകാശം കിട്ടേണ്ടതെന്ന് വാദിക്കുകയും, അനുജന്‍ രാമന്‍തമ്പിയുടേയും
പ്രബലരായ ഒരുവിഭാഗം നായര്‍ പ്രമാണിമാരുടേയും പിന്‍ബലത്തോടെ മാര്‍ത്താണ്ഡവര്മ്മയ്ക്കെതിരായി
ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. മാര്‍ത്താണ്ഡവര്മ്മയുടെ ഭരണകാലത്തും
അതിനുമുന്പും എട്ടുവീട്ടില്പിള്ളമാരുള്‍പ്പെടുന്ന ഒരു വിഭാഗം പ്രമാണിമാര്‍ രാജപക്ഷത്തിനെതിരായി
ആഭ്യന്തരപ്രക്ഷോഭണങ്ങള്‍ സംഘടിപ്പിച്ചതിന് ചരിത്രരേഖകളുണ്ടു്. തികഞ്ഞ രാജ്യതന്ത്രജ്ഞതയും
ആത്മവീര്യവും അധികാരശക്തിയും കൊണ്ടു് മാര്‍ത്താണ്ഡവര്മ്മ തന്‍റെ ശത്രുക്കളുടെ സര്‍വ്വനാശം
വരുത്തി ഭരണം സുസ്ഥിരമാക്കുന്നത് തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരു സുപ്രധാനഘട്ടമാണു്.
ഈചരിത്രവസ്തുതകളാണ് തന്‍റെ നോവലിന്‍റെ കേന്ദ്രധാരയായി സി. വി. രാമന്‍പിള്ള സ്വീകരിച്ചിരിക്കുന്നത്.
ഈ പ്രധാനകഥയ്ക്കൊപ്പം തന്നെ കാല്പനിക ഉപകഥകളും കോര്‍ത്തിണക്കിയിട്ടുണ്ടു്.
പഞ്ചവന്‍കാട്ടില്‍ അതിദീനനായി രക്തവുമൊലിപ്പിച്ചു കിടക്കുന്ന ഒരു യുവാവിനെ അവതരിപ്പിച്ചുകൊണ്ടു്
നോവല്‍ ആരംഭിക്കുന്നു. യാദൃശ്ചികമായി അവിടെയെത്തിയ ഒരു കൂട്ടം വിചിത്ര വേഷധാരികള്‍
ആ അജ്ഞാത യുവാവിനെ രക്ഷിക്കുന്നു. ഈ സംഭവം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷമാണു് കഥ
തുടങ്ങുന്നത്. വേഷപ്രഛന്നരായി നടക്കുന്ന യുവരാജാവിനെയും അനുചരന്‍ പരമേശ്വരന്‍പിള്ളയേയും
വേലുകുറുപ്പിന്‍റെ നേതൃത്വത്തിലുള്ള തമ്പിയുടെ ഭടന്മാര്‍ ആക്രമിക്കുന്നു. വഴിയില്‍
കണ്ട ഒരു ചാന്നാന്‍റെ സഹായത്തോടെ ആക്രമണത്തില്‍ നിന്ന് താല്കലികമായി അവര്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് അവര്‍ മാങ്കോയിക്കല്‍ ഗൃഹത്തില്‍ അഭയം തേടുന്നുവെങ്കിലും വേലുകുറുപ്പും
കൂട്ടരും അവിടെയും പിന്തുടര്‍ന്നെത്തുന്നു. അപ്രതീക്ഷിതമായി ചാന്നാന്‍ പ്രത്യക്ഷപ്പെട്ട്
അസാമാന്യവീര്യം പ്രകടിപ്പിച്ച് രാജാവിനെയും മറ്റും രക്ഷിച്ച് മറയുന്നു.
നോവലിലെ കാല്പനിക പ്രണയകഥയിലെ നായികയായ പാറുക്കുട്ടിയുടെ വീടാണു് ചെമ്പകശ്ശേരി.
കഴക്കൂട്ടത്ത് ഉഗ്രമ്പിള്ളയുടെ മകളായ പാറുക്കുട്ടിയും അവളുടെ അമ്മ കാര്‍ത്ത്യയനിയമ്മയും
അച്ഛന്‍റെ മരണത്തിനുശേഷം കാര്‍ത്ത്യയനിയമ്മയുടെ സഹോദരനായ ചെമ്പകശ്ശേരി മൂത്തപിള്ളയുടെ
കൂടെയാണ്‍ താമസം. അനന്തപത്മനാഭനെന്ന, കളികൂട്ടുകാരനും പ്രാണപ്രിയനുമായ നായകന്‍
മരിച്ചുപോയെന്ന വിഷാദത്തിലാണു് പാറുക്കുട്ടി. കഥയിലെ പ്രധാന വില്ലനും പത്മനാഭന്‍
തമ്പിയുടെ വിശ്വസ്തനുമായ സുന്ദരയ്യര്‍ എന്ന ബ്രാഹ്മണന്‍ ചെമ്പകശ്ശേരിയില്‍ തമ്പിയുടെ
സംബന്ധാലോചനയുമായെത്തുന്നു. ഇതിനിടെ തമ്പിയും സുന്ദരയ്യനും ചേര്‍ന്ന് അനന്തപത്മനാഭന്‍റെ
വധത്തിനുത്തരവാദി യുവരാജാവാണെന്ന കള്ളക്കഥ നാട്ടില്‍ പ്രചരിപ്പിക്കുന്നുണ്ടു്.
ചെമ്പകശ്ശേരിയില്‍ സംബന്ധത്തിനായെത്തുന്ന തമ്പിയോട് പാറുക്കുട്ടി നീരസം പ്രകടിപ്പിക്കുന്നു.
അന്ന് ചെമ്പകശ്ശേരിയില്‍തങ്ങിയ തമ്പി, രാത്രിയില്‍ ആരുമറിയാതെ പാറുക്കുട്ടിയുടെ
അറയില്‍ അതിക്രമിച്ചപ്പോള് വേഷപ്രഛന്നനായ അനന്തപത്മനാഭന്‍ തടുത്തു. അത് അനന്തപത്മനാഭന്‍റെ
പ്രേതമാണെന്നാണ്‍ തമ്പിയുടെ തോന്നല്‍. അര്‍ദ്ധബോധാവസ്ഥയില്‍ തനിക്കു പ്രതീതമായ
ആ സംഭവം പാറുക്കുട്ടിയെ രോഗാതുരയാക്കി.
എട്ടുവീട്ടില്‍പിള്ളമാര്‍ യോഗം ചേര്‍ന്ന് യുവരാജാവിനെ നിഷ്കാസിതനാക്കി, തമ്പിയെ
രാജാവായി വാഴിക്കണമെന്ന് തീരുമാനിച്ചു. കഴക്കൂട്ടത്ത് തേവന്‍ വിക്രമമ്പിള്ള മാത്രം
ഇതിനെ എതിര്‍ക്കുന്നുണ്ടു്. എട്ടുവീട്ടില്‍പിള്ളമാരിലല്‍ പ്രമാണി കുടമണ്‍പിള്ളയുടെ
അനന്തരവളായ സുഭദ്ര, തന്‍റെ സൌന്ദര്യം കൊണ്ടും, ബുദ്ധിശക്തി കൊണ്ടും, വിഡ്ഢിയായ
രാമനാമഠത്തില്‍പ്പിള്ളയെ മയക്കി യോഗരഹസ്യങ്ങള്‍ മനസ്സിലാക്കി. യോഗതീരുമാനവുമായി
പോയ സുന്ദരയ്യനെ ഒരജ്ഞാതന്‍ആക്രമിക്കുന്നു.
തമ്പിമാര്‍ സിംഹാസനം കയ്ക്കലക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. രാജപക്ഷത്തെ സഹായിക്കാന്‍
പടയുമായി വന്ന മാങ്കോയിക്കല്‍ കുറുപ്പിനെ കഴക്കൂട്ടത്തുപിള്ള ബന്ധിച്ചു. രോഗതുരയായ
പാറുക്കുട്ടിയെ കാണാനെത്തിയ സുഭദ്ര ചെമ്പകശ്ശേരിയില്‍ നടന്ന ആഭരണമോഷണവും തമ്പിയുടെ
രാത്രിവാസവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുന്നു. തമ്പിയുടെ പക്കല്‍നിന്നു
തന്നെ ആ സംഭവങ്ങളെക്കുറിച്ചുള്ള രഹസ്യം സുഭദ്ര മനസ്സിലാക്കിയതുകൊണ്ടു്, അവളെ വധിക്കാന്‍
തമ്പിയും സുന്ദരയ്യനും തീരുമാനിച്ചു. കച്ചവടാവശ്യത്തിനായി മണക്കാട് പാളയമടിച്ച
പഠാണി സംഘത്തില്‍ പ്രഛന്നനാമം സ്വീകരിച്ച രണ്ടു തിരുവിതാംകൂറുകാരും ഉണ്ട്. ഷംസുഡിനും
ബീറാംഖാനും ആണിവര്‍
ചെമ്പകശ്ശേരിയിലെ ആയുധപ്പുരക്കാവല്‍ക്കാരനായ ശങ്കുവാശാനില്‍ നിന്നും, പാറുക്കുട്ടിക്കു്
സംബന്ധാലോചന നടന്ന ദിവസം രാത്രി വേഷപ്രഛന്നനായ ഒരാള്‍വന്നിരുന്നെന്ന സുഭദ്ര മനസ്സിലാക്കുന്നു.
പഠാണിപ്പാളയത്തിലേ ദ്വിഭാഷിയ്ക്കു് അനന്തപത്മനാഭനന്‍റെ ഛായയുണ്ടെന്ന ആശാന്‍റെ സംശയം
അനന്തപത്മനാഭന്മരിച്ചിട്ടില്ലെന്ന സുഭദ്രയുടെ വിശ്വാസം ഉറപ്പിക്കുന്നു. വിഷം കൊടുത്ത്
സുഭദ്രയെ വധിക്കാന്‍ തമ്പി നടത്തിയ ശ്രമം പരാജയപ്പെട്ടു. സുന്ദരയ്യന്‍റെ ഭാര്യ
ആനന്ദത്തില്‍ നിന്നു കിട്ടിയ സൂചനകളില്‍ നിന്ന് ആഭരണം മോഷ്ടിച്ചത് സുന്ദരയ്യനാണെന്ന്
ബോധ്യമാകുന്നു.
യുവരാജാവിനെ വധിക്കാന്‍ വേലുക്കുറുപ്പ് നടത്തിയ ശ്രമം സുഭദ്രയുടെ ഭൃത്യന്‍ ശങ്കരച്ചാര്‍
തടുക്കുന്നു. ചെമ്പകശ്ശേരി അറയില്‍അടയ്ക്കപ്പെട്ട ചാന്നാനെയും മാങ്കോയിക്കല്‍കറുപ്പിനെയും
പാറുക്കുട്ടി സ്വതന്ത്രരാക്കി. ചാന്നാന്‍വേഷപ്രഛന്നനായ അനന്തപത്മനാഭനാണെന്ന് പാറുക്കുട്ടിക്കു്
മനസ്സിലായി.
ചാന്നാനുമായുള്ള ഏറ്റുമുട്ടലില്‍ വേലുക്കുറുപ്പ് കൊല്ലപ്പെട്ടതും സുഭദ്രയുടെ നിര്‍ദ്ദേശത്താല്‍
സുന്ദരയ്യന്‍റെ വീട് കൊള്ളയടിക്കപ്പെട്ടതും രാജാവിന്‍റെ പ്രവൃത്തികളാണെന്ന് തമ്പിയും
കൂട്ടരും ആരോപിച്ച് ജനരോക്ഷമിളക്കുന്നു. ആഭ്യന്തരകലാപം മൂര്‍ദ്ധ്യന്യാവസ്ഥയിലായ
സന്ദര്‍ഭത്തില്‍ തന്നെ നാടുവാഴുന്ന മഹാരാജാവ് മരിച്ചു. യുവരാജാവിനെതിരെ പ്രത്യക്ഷയുദ്ധം
സംഘടിപ്പിക്കാനുള്ള ശത്രുപക്ഷത്തിന്‍റെ തീരുമാനം സുഭദ്ര മാര്‍ത്താണ്ഡവര്മ്മയെ അറിയിച്ച്
അവരെ ഗൂഢമായി രക്ഷപ്പെടുത്തുന്നു. അവരെ തടയുന്ന തിരുമുഖത്തുപിള്ളയോട് അദ്ദേഹത്തിന്‍റെ
മകന്‍ അനന്തപത്മനാഭന്‍മരിച്ചിട്ടില്ലെന്ന വാര്‍ത്ത സുഭദ്ര അറിയിച്ചു. താനാണു് സുഭദ്രയുടെ
അച്ഛനെന്ന രഹസ്യം തിരുമുഖത്തുപിള്ള വെളിപ്പെടുത്തി.
മണക്കാട് വച്ചു നടന്ന ഏറ്റുമുട്ടലിര്‍ മഹമ്മദീയരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്മ്മ,
തമ്പിയേയും എട്ടുവീട്ടില്‍പിള്ളമാരെയും തടവിലാക്കി.ചെമ്പകശ്ശേരിയിര്‍ സമാഗമത്തിന്‍റെ
ആഹ്ളാദധ്വനിയുയര്‍ന്നു. എന്നാല്‍ സുഭദ്രയ്ക്കു ലഭിച്ചത് അമ്മാവന്‍ കുടമണ്‍പിള്ളയുടെ
വാളാലുള്ള മരണമാണു്. മരിക്കുന്നതിനു മുന്പ് ബീറാംഖാന്‍റെ വേഷത്തിലുള്ള തന്‍റെ ഭത്താവിനെ
കണ്ടുവെന്ന ചാരിതാര്‍ഥ്യം മാത്രം അവള്‍ക്കുലഭിച്ചു. ഇങ്ങനെ പരക്കെ സന്തോഷവും മനസ്സിന്‍റെ
കോണിലൊരുമുറിവുമായി നോവല്‍ അവസാനിക്കുന്നു.
മ ണ ക്കാ ട് വച്ചു നടന്ന
ഏറ്റു മു ട്ട ലില്‍ മഹ മ്മ ദീ യ രു ടെ സഹാ യ ത്തോ ടെ മാര്‍ത്താണ്ഡവര്‍ മ്മ, തമ്പി
യേ യും എട്ടു വീ ട്ടില്‍ പ്പി ള്ള മാ രെ യും തട വി ലാക്കി. ചെ മ്പ ക ശ്ശേ രി യില്‍
സമാ ഗ മ ത്തി ന്‍റെ ആഹ്ളാ ദ ധ്വ നി യു യര്‍ ന്നു. എന്നാല്‍ സു ഭ ദ്ര യ്ക്കു ലഭി
ച്ച ത് അമ്മാ വന്‍ കു ട മണ് പി ള്ള യു ടെ വാ ളാ ലു ള്ള മ ര ണ മാ ണു്. മരി ക്കു
ന്ന തി നു മുന്‍ പ് ബീ റാം ഖാ ന്‍റെ വേ ഷ ത്തി ലുള്ള തന്‍റെ ഭത്താ വി നെ കണ്ടു
വെന്ന ചാ രി താര്‍ ഥ്യം മാ ത്രം അവള്‍ ക്കു് ലഭി ച്ചു. ഇ ങ്ങ നെ പര ക്കെ സന്തോ
ഷ വും മന സ്സി ന്‍റെ കോ ണി ലൊ രു മു റി വു മാ യി നോ വല്‍ അവ സാ നിക്കുന്നു.
|